കേരളത്തിലെ മഴയുടെ സുഖം ലോകത്തില്‍ വേറെ എവിടെ പോയാലും കിട്ടില്ല എന്നത് ശെരിക്കും അനുഭവിച്ചറിയുന്നു. ഏതു പ്രായത്തിലും മഴയോടുള്ള കൌതുകം എല്ലാവര്ക്കും ഒരു പോലെ ആണല്ലോ. കുട്ടിക്കാലത്ത് അമ്മാത്ത് പോകുമ്പോളാണ് മഴ ശെരിക്കും ആസ്വതിക്കാരുല്ലത്. ജൂണ്‍ മാസത്തില്‍ എന്റെ സ്കൂളിനു അവധി ആയിരുന്നു, അപ്പോള്‍ അമ്മാത് പോയി താമസിച്ചു ഇടവപ്പാതി ശെരിക്കും ആഘോഷിക്കാരുണ്ടായിരുന്നു. നല്ല മഴ പെയ്യുമ്പോള്‍ നാലരയത്തു ഇരുന്നു നല്ല ചൂട് കാപ്പി കുടിച്ചു മുത്തശ്ശിയോടും മുത്തശ്ശനോടും കുസൃതി വര്‍ത്തമാനങ്ങളും പറഞ്ഞു ഇരിക്ക .. ഓര്‍ക്കുമ്പോള്‍ തന്നെ എന്തൊരു സുഖം. എന്റെയും അനിയന്റെയും വേറെ ഒരു ഇഷ്ട വിനോദം ആയിരുന്നു മഴ പെയ്യുമ്പോള്‍ നടുമുറ്റത്തെ വെള്ളം പോവാന്‍ ഉള്ള വഴി തുണി കൊണ്ട് അടക്കുക.. അങ്ങനെ മഴ വെള്ളം അവിടെ കെട്ടി നിക്കും. മഴ തോര്‍ന്നു കഴിഞ്ഞാല്‍ കടലാസ് കൊണ്ട് തോണി ഉണ്ടാക്കി അതില്‍ ഒഴുക്കി കളിക്കും. അത് പോലെ തന്നെ അമ്മാത് മഴ പെയ്താല്‍ ചോര്‍ച്ച ഉണ്ടായിരുന്നു, പഴയ പുര ആയതു കൊണ്ട് ഓടിന്റെ ഇടയില്‍ കൂടി ചില സ്ഥലങ്ങളില്‍ ഒക്കെ വെള്ളം അകത്തേക്ക് വീഴും. അപ്പോള്‍ മഴ പെയ്തു തുടങ്ങിയാല്‍ ഞാനും അനിയനും കൂടി പാത്രങ്ങള്‍ എടുത്ത് ഓടി നടക്കും വെള്ളം വീഴുന്ന സ്ഥലങ്ങളില്‍ വെക്കാന്‍. കുളം കാണാന്‍ ഒരു പ്രത്യേക ഭംഗി ആണ് മഴ പെയ്തു നില്‍കുമ്പോള്‍. പണ്ട് കുളപ്പുര ഉള്ള കാലത്ത് അവിടെ ചെന്നിരുന്നാല്‍ നല്ല രസമായിരുന്നു. ഇടവത്തില്‍ കുളത്തിലെ വെള്ളം കേറി കുളപ്പുരയുടെ ഓടു വരെ ഇതും. ചിലപ്പോള്‍ കുളത്തിന്റെ അറ്റം കാണാന്‍ തന്നെ പറ്റില്ല. നല്ല വല്ല്യ കുളം ആണ് അമ്മാത്തെ, ചുറ്റും കവുങ്ങും തെങ്ങും , ആകെ പച്ചപ്പ്, അതുകൊണ്ട് ആ കുളത്തിന് എപ്പോഴും നല്ല പച്ച നിറം ആയിരുന്നു. മഴ ചാരാന്‍ തുടങ്ങുമ്പോള്‍ ചെറിയ വെള്ളത്തുള്ളികള്‍ വീനുണ്ടാകുന്ന കുമിളകള്‍ കാണാന്‍ നല്ല ഭംഗി ആയിരുന്നു.. ആ ഭംഗി ഒക്കെ കേരളത്തിലെ മഴക്കെ കാണാന്‍ പറ്റൂ. മദ്രാസിലെ മഴ ഒരു വല്ലാത്ത അനുഭവം തന്നെ ആണ്. മഴ പൊതുവേ കുറവുള്ള പ്രദേശം ആയതു കൊണ്ട് കെട്ടിടങ്ങള്‍ക്കും വഴികള്‍ക്കും എല്ലാം മഴ കരുതിയുള്ള നിര്‍മാണ രീതി അല്ല. അതുകൊണ്ട് ഇരു ചെറിയ മഴ പെയ്താലും വെള്ളം പൊങ്ങി വരും റോഡില്‍. ജനലിലൂടെ വെള്ളം വീട്ടില്‍ അകത്തേക്ക് കയറും. ചുറ്റുപാടും ചളിയും അഴുക്കു ചാലിലെ വെള്ളത്തിന്റെ മണവും ആവും. തീരെ സുഖം ഉള്ള അനുഭവം ആയിരുന്നില്ല. വീട്ടില്‍ വെറുതെ ഇരുന്നു മഴ ആസ്വദിക്കാന്‍ പോലും തീരെ സുഖം ഉണ്ടായിരുന്നില്ല. പണ്ടൊരു മഴ ക്കാലത്ത് ഒരു ആഴ്ച മുഴുവന്‍ നില്‍കാതെ മഴ പെയ്തു. അന്ന് വല്ലാതെ ബുദ്ധിമുട്ടി. ഞാന്‍ കോളേജില്‍ ആയിരുന്നു, ഒഴിവു കാലം ആയതുകൊണ്ട് വീട്ടില്‍ ഉണ്ടായിരുന്നു, പെട്ടെന്ന് തുടങ്ങിയ മഴ.. ഒരു ആഴ്ച നീണ്ടു നിന്നു. ൨ ദിവസം കഴിഞ്ഞപ്പോള്‍ കടകളില്‍ ഒന്നും സാധനങ്ങള്‍ ഇല്ലാതെ ആയി, പുറത്തിറങ്ങിയാല്‍ കുട വരെ പറന്നു പോകും, അത്ര ഭീകരമായ മഴ.. പിന്നെ കണ്ടിട്ടില്ല. അഞ്ചാം നിലയില്‍ ആയതു കൊണ്ട് വേറെ ബുധിമ്മുട്ടുകള്‍ ഒന്നും ഉണ്ടായില്ല.. പണിക്കു വന്നിരുന്ന സ്ത്രീ പറയുമായിരുന്നു, അവരുടെ വീടിനു മേല്‍ കൂരയില്ലാതതുകൊണ്ട് രാത്രി മുഴുവന്‍ കുട പിടിച്ചു കുട്ടിയെ ചേര്‍ത്ത് പിടിച്ചുകൊണ്ടു ഇരുന്നു കഴിച്ചുകൂട്ടുകയായിരുന്നു എന്ന്. ഇങ്ങനത്തെ ബുധിമ്മുടൂകല് കൊണ്ടുള്ള ശാപം കൊണ്ടാവും മഴ അവിടെ പെയ്യല്‍ കുറവ് .
അമേരിക്കയിലെ മഴ വളരെ നിശബ്ദം ആണ്, വരനതും പോവനതും അറിയില്ല.വളരെ കുറച്ചു നേരമേ ഉണ്ടാവു. പക്ഷെ മുറ്റം മുഴുവന്‍ നനയും, ഇലകളിലോക്കെ വെള്ളം പറ്റിപിടിച്ചു ഇരിക്കും കുറെ നേരത്തേക്ക്. ഞാന്‍ താമസിക്കുന്ന വീടിന്റെ വരാന്തയിലൂടെ നോക്കിയാല്‍ ഒരു ചെറിയ അരുവി പോലെ ഉണ്ട്. അതില്‍ ചാരല്‍ തുള്ളികള്‍ വീഴുമ്പോള്‍ അമ്മാത്തെ കുളത്തില്‍ കാണുന്നത് പോലെ തോന്നും. മഴ പോലെ ഗ്രിഹാതുരത്വം തോന്നുന്ന വേറെ ഒന്നും തന്നെ ഉണ്ടാവില്ല ഒരു മലയാളിക്ക് എന്ന് തോന്നുന്നു.