കുട്ടിക്കാലം മുതലേ അമ്മ എന്നെ toto chan എന്ന് വിളിക്കാറുണ്ടായിരുന്നു , ആലോചിച്ചു നോക്കുമ്പോള്‍ ടോടോയെക്കാള്‍ ഒരു പടി മുന്നിലാണോ ഞാന്‍ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
സഹിക്കാന്‍ വയ്യാത്ത കുരുംബോന്നും ഉണ്ടായിരുന്നില്ല എനിക്ക് പക്ഷെ വാചക കസറത്തു ആയിരുന്നു കേമം. മുത്തശ്ശി ആണ് ആ കാര്യത്തില്‍ എന്റെ ഗുരു. ഇപ്പഴും മുത്തശ്ശിയോടു ശെരിക്കു മുട്ടാന്‍ ഞാന്‍ കഴിഞ്ഞേ വേറെ ആളുള്ളൂ എന്നാണു എന്റെ വിശ്വാസം. ചെറുപ്പം മുതല്‍ വലിയ ആള്‍കാരുടെ കൂടെ , വലിയ വര്‍ത്തമാനങ്ങള്‍ കേട്ട് വളര്‍ന്നത് കൊണ്ടാവാം എനിക്ക് എപ്പോളും വല്ല്യൊരു പറയുന്ന കാര്യനഗല്‍ കേള്‍കാന്‍ നല്ല താല്പര്യം ആയിരുന്നു. മുത്തശ്ശി ആണെങ്കില്‍ മുത്തശ്ശിയുടെ കുട്ടികാലം മുതല്കുള്ള കാര്യങ്ങള്‍ എല്ലാം ഞാന്‍ ആയി ചര്‍ച്ച ചെയ്തിട്ടുണ്ട്.. :) മുത്തശ്ശിയുടെ ഇല്ലാതെ വാല്യക്കാര് മുതല്‍ ഗാന്ധിജി ഷോര്‍ണൂര്‍ വന്നിട്ടുള്ള കാര്യം വരെ എനിക്ക് നാല് വയസ്സുല്ലപ്പഴെ അരിയായിരുന്നു., അമ്മാത് പോയാല്‍ ആയിരുന്നു എനിക്ക് ഒരു കുട്ടീടെ ഭാവം വരാറുള്ളത്. അവിടെ എല്ലാവരും എന്നെ കുട്ടിയെ പോലെ ആയിരുന്നു കണക്കാക്കിയിരുന്നത്. മുത്തശന് അമ്മ അപ്പോഴും കുട്ടി ആണെന്നായിരുന്നു വിചാരം. ആ തോന്നലിനു ഇപ്പോഴും ഒരു മാറ്റവും വന്നിട്ടില്ല. എപ്പോ അമ്മാത് പോയാലും മുത്തശ്ശന്‍ പറയും കുളത്തിന്റെ അവിടേക്ക് പോവണ്ട.. പാമ്പിന്‍ കാവിന്റെ വഴി പോവണ്ട.. നായകള്‍ ഉണ്ടാവും വളപ്പില്‍ എന്നൊക്കെ.. ആദ്യം ഒക്കെ ഞാന്‍ മുത്തശ്ശന്റെ കൂടെ തല്ലു കൂടാറുണ്ട്, പിന്നെ പിന്നെ മനസ്സിലായി തുടങ്ങി.. അതാണ് മുത്തശ്ശന്റെ പ്രത്യേകത എന്ന്.